ആൽബം:
രചന:
സംഗീതം:
ആലാപനം:
No Adobe Flash Player installed. Get it now.
വാര്മഴവില്ലിലെയേഴുനിറങ്ങളും
ചേര്ന്നൊരീ തൂവെള്ളക്കച്ച മൂടി
വീണപൂവെന്നപോലീമലർ ശയ്യയിൽ
ഓമലേ നീയിന്നുറക്കമായോ..(2)
നിന്റെ ഹൃദയവിഹായുസ്സിലിന്നോളം
പാറിനടന്നോരു പൂങ്കുരുവി
ഇന്നീ മഹാകാശവീഥിയളക്കുവാന്‍
മണ്ണിന്റെ കൂടും തുറന്നുപോയി
മൃണ്മയമീയുടലേറ്റുവാങ്ങീടവേ
മണ്വീണപോലും വിതുമ്പി (2)
സീമന്തരേഖയില്‍ നിന്നെരിഞ്ഞീടുന്ന
സിന്ദൂരസൂര്യനും യാത്രയായി
ഹേമന്തസന്ധ്യതൻ പൊൻചിതയിൽ നിന്നും
യാമിനി മെല്ലേ ഉണരുകയായ്
ചാരുവാം നിൻ മുഖമോർത്തുകിടക്കവേ
നീ കുളിർ കാറ്റായി വീശീ..(2)
- Add new comment
- 8010 reads
- English
Comments