വാർമഴവില്ലിലെ ഏഴുനിറങ്ങളും

ആൽബം: 
സംഗീതം: 
ആലാപനം: 

No Adobe Flash Player installed. Get it now.

വാര്‍മഴവില്ലിലെയേഴുനിറങ്ങളും
ചേര്‍ന്നൊരീ തൂവെള്ളക്കച്ച മൂടി
വീണപൂവെന്നപോലീമലർ ശയ്യയിൽ
ഓമലേ നീയിന്നുറക്കമായോ..(2)

നിന്റെ ഹൃദയവിഹായുസ്സിലിന്നോളം
പാറിനടന്നോരു പൂങ്കുരുവി
ഇന്നീ മഹാകാശവീഥിയളക്കുവാന്‍
മണ്ണിന്റെ കൂടും തുറന്നുപോയി
മൃണ്മയമീയുടലേറ്റുവാങ്ങീടവേ
മണ്‍വീണപോലും വിതുമ്പി (2)

സീമന്തരേഖയില്‍ നിന്നെരിഞ്ഞീടുന്ന
സിന്ദൂരസൂര്യനും യാത്രയായി
ഹേമന്തസന്ധ്യതൻ പൊൻചിതയിൽ നിന്നും
യാമിനി മെല്ലേ ഉണരുകയായ്
ചാരുവാം നിൻ മുഖമോർത്തുകിടക്കവേ
നീ കുളിർ കാറ്റായി വീശീ..(2)

Comments

Anonymous
Creativity at its best!
Dear Baiju, Your lyrics are so touching... Hats off to you... and whole hearted wishes to the entire team. A great initiative...wish you all a promosing days ahead. Nandu
Anonymous
eezhu varnangalo nirangalo
eezhu varnangalo nirangalo
Anonymous
Kalakan.. Expecting more...
Kalakan.. Expecting more... By Georgy
Anonymous
കിരണ്‍ , കൊള്ളാം . രാജേഷ്‌
കിരണ്‍ , കൊള്ളാം . രാജേഷ്‌ രാമനും കൊള്ളാം . പിന്നെ വിഹായുസ്സാണോ അതോ വിഹായസ്സോ ? ഒരു തംശയം :-) Thahseen
Anonymous
തെറ്റുചൂണ്ടിക്കാട്ടിയതിനു
തെറ്റുചൂണ്ടിക്കാട്ടിയതിനു നന്ദി...കേട്ടുശീലിച്ച തെറ്റാണ്‌ വിഹായുസ്സ്. വിഹായുസ്സ് തെറ്റ്, വിഹായസ്സ് ശരി.... ബൈജു
eenam
വിഹായസ് തന്നെ ശരി
വിഹായസ് തന്നെ ശരി. ഇത്രയധികം പരിശോധിച്ചിട്ടും അത് കണ്ണിൽ‌പ്പെടാതെ പോയല്ലോ. അതു ചൂണ്ടിക്കാട്ടിയതിന് നന്ദി… ഈണം പ്രതീക്ഷിക്കുന്നതും ഇതു തന്നെ. നിശി
Anonymous
hi ........
Super ..... Bychetta ...... by Remya
Anonymous
good
Hi, very good ...keep it up..
Anonymous
good
good we given a link in www.arangu.in
Anonymous
very nice...
Superb song.. really enjoyed it..