തൂമഞ്ഞിൻ

ആൽബം: 

No Adobe Flash Player installed. Get it now.

തൂമഞ്ഞിൻ തുള്ളി…. നിൻ…. ചുണ്ടിൽ തുള്ളി
വിടരുമോമൽ പുഷ്പമായ്…..
വിളയുമെന്നിൽ കവിതയായ്
പുലരിയായ് ഒരു ലഹരിയായ് ആരോമലേ…..
നീ എൻ മുന്നിൽ നിൽക്കേ…………..

മധുരഭാഷിണികൾ കിളികൾ പാടുമീ
പ്രണയ ഗീതങ്ങൾ നിന്നഭിലാഷമോ…
ഋതുമതീ… നിൻ ഏകാന്ത നിമിഷങ്ങൾ…
ഓർക്കുവതെന്തേ പിടയുവതെന്തേ നീൾമിഴികൾ
കവിളിണകളിലരുണിമയെഴുതീ കനവുകൾ
തുടിയുണരും മാറിൽ രതിലയ ഭേരികൾ…
ഉയരവേ… ഉള്ളിൽ നാണം കൊൾകേ……

അലസമരികേ നീ വന്നൊരു തെന്നലായ്
തഴുകിടുമ്പോൾ ഈ സംഗമ സന്ധ്യയിൽ
തരളമാം നിൻ നിശ്വാസ ധാരയിൽ
നിറയുകയായെൻ മധു ചഷകങ്ങൾ നിർവൃതിയിൽ
ദാഹിക്കും മിഴികൾ തമ്മിൽ പുണരവേ
അധരത്തോടധരം കഥകൾ പറയവേ
അലയവേ…. ഞാൻ നിൻ ആഴം തേടി