No Adobe Flash Player installed. Get it now.
മാരിവില്ലൂഞ്ഞാലിലാലോലമാടീ
കാര്‍മുകിലെങ്ങെങ്ങോ മാഞ്ഞൂ
ആരോമലുണ്ണിക്കിടാവിനെക്കാണാനി-
ന്നായിരം താരങ്ങള്‍ വന്നൂ..
മാനത്തെ മൂവന്തിപ്പാടത്തിനപ്പുറ-
ത്താരീരോ പാടുന്നതാരോ..
വെണ്ണിലാച്ചന്തം വിരിഞ്ഞോരീപ്പുഞ്ചിരി-
പ്പാലൊളി തൂകുന്നതാരോ..
ജാലകവാതിലിന്‍ ചാരത്തു വന്നു നീ
തെന്നലേ കണ്ണുവയ്ക്കല്ലേ..
ചിമ്മിത്തുറക്കുമീപ്പൂമിഴിപൂട്ടിയെ-
ന്നുണ്ണിക്കിടാവുറങ്ങട്ടേ..വാവോ..
അമ്പിളിമാമന്റെ തോളത്തെ മാന്‍കിടാ-
വൊന്നിച്ചു കേളിയാടേണം
കാലത്തു വന്നു വിളിയ്ക്കുന്നൊരാദിത്യ-
ദേവനെ കൈവണങ്ങേണം..
നാളെയെന്‍ മുറ്റത്തു കാലടിപ്പൂക്കള്‍
പിച്ചവച്ചീടുന്ന നേരം..
അച്ഛനുമമ്മയ്ക്കുമാനന്ദപ്പൂങ്കതി-
രോരോരോ നോക്കിലും പൂക്കും
ചാഞ്ചാടും ചില്ലയിലാതിരാപ്പൈങ്കിളി
നാവേറ് പാട്ടൊന്നു പാടും..
താമരപ്പൂവിനെത്താരാട്ടും വണ്ടുക-
ളീരടി ചാലിച്ചു മൂളും..
പാദത്തിന്‍ താളത്തില്‍പ്പാടുന്ന കിങ്ങിണി
കൊഞ്ചിപ്പറഞ്ഞിട്ടുറങ്ങീ..
ആലിലക്കണ്ണനെക്കണ്ണില്‍ക്കിനാക്കണ്ടെ-
ന്നോമനക്കുഞ്ഞേയുറങ്ങൂ... വാവോ.
- Add new comment
- 3063 reads
- English