ബഹുവ്രീഹി

കഴിഞ്ഞ കുംഭ­ത്തിൽ മുപ്പ­ത്തഞ്ചു തികഞ്ഞു :( . ഒരു ഭാര്യ  ഒരു മകൾ. ഒരു ജ്ജ്യാതി മതം. ഒരു ജ്ജ്യാതി മനു­ഷ്യൻ. ബാല­നായി പാല­ക്കാട്‌ ജില്ല­യിൽ വെള്ളി­നേഴി അടു­ത്തുള്ള മാങ്ങോട്ടും, കുമാ­രനായി തൃശ്ശൂർ ജില്ല­യിൽ കൊട­കര­യടു­ത്തുള്ള കോടാ­ലിയിലും, യോഹ­ന്നാനായി (യൗവ്വ­ന­­കാല­ത്ത്‌) തൃശ്ശൂർ ജില്ല­യിൽ­ത്തന്നെ കുന്നം­കുളം അടു­ത്തുള്ള വെള്ളറ­ക്കാട്ടും ഉള്ള കുടുംബ­തറ­വാടു­കളിൽ അവ­തരിച്ചു. അവ­താര­ലക്ഷ്യം ഉപ­ദ്രവം തന്നെ. പാട്ട് മഹാ കമ്പ­മാണ്. വേറെയും ഉണ്ട് അന­വധി. എന്നാലും പാട്ടു­കഴിഞ്ഞെ­യുള്ളൂ ബാക്കി­യെന്തു നേര­മ്പോക്കും. പാട്ടു­പാടി ബാധ ഒഴി­പ്പിക്കുന്ന പതിവു­മുണ്ട്. അതിവിടെ http://bahuvreehi.blogspot.com 

 

ഇപ്പോൾ സിംഗ­പ്പൂരിൽ. തൊഴിൽ, ദേശ­ക്കാർക്കെ­തിരെ ഉപ­ദ്രവ സംപ്രേ­ക്ഷണം.

ഈണത്തിന്റെ ചില ഈണ­ങ്ങൾ എന്റെ നേര­മ്പോക്കാണ്. ഇഡി­ക്കരുത് പ്ലീസ്

 

 

Comments

ഗ്രേറ്റ്

കൊടക ഡോണ്‍ബോസ്കോയില്‍ റീത്തേച്ചി കമ്പ്ലീറ്റ് ശക്തിയുമെടുത്ത് കൊട്ടുവടി കൊണ്ട് വട്ടമണി ആഞ്ഞടിച്ചു. ഒന്ന്.. രണ്ട്!

മണിയുടെ ഇരമ്പല്‍ കേട്ട് നാല് ബി യുടെ തോട്ടത്തിലിരുന്ന ഓന്ത് റീത്തേച്ചിയെ തലയുയര്‍ത്തി തുറിച്ചു നോക്കി, നിര്‍വ്വികാരതയോടെ കണ്ണുകള്‍ ചിമ്മി. ‘ഓ! ഉച്ചമണിയായിരുന്നോ? ഡേഷ്..പേടിച്ചുപോയി!’ എന്ന് പറഞ്ഞ് പെടഞ്ഞിഴഞ്ഞുപോയി.

നേഴസറിക്ക് പിന്നിലുള്ള അടുക്കളയില്‍ നിന്ന് കൊന്നപ്പൂ നിറമുള്ള ഉപ്പുമാവിന്റെ മാദകഗന്ധം ഉയര്‍ന്നു. ഉപ്പുമാവിന്റെ ഗന്ധത്തില്‍ ഓക്സിജനും ഹൈഡ്രജനും റൊമാന്റിക്കായി.

ഒഴിഞ്ഞ ചോറ് പൊതികളില്‍ ബുഫെ ലഞ്ച് തേടി രണ്ടാം വാര്‍ഡിലുള്ള കാക്കകളെല്ലാം തൊണ്ട ശരിയാക്കി സ്കൂള്‍ ലക്ഷ്യമാക്കി പറന്നുയര്‍ന്നു.

അപ്പോള്‍ അവിടെ അന്ന് എന്ത് സംഭവിച്ചു???

-----

ആത്മപ്രശംസ വായിച്ച് ഛിരിജ്ജ് ഛിരിരിജ്ജ്... :) തകര്‍ത്തു, ഭക്തഹനുമാന്‍ സര്‍.

എല്ലാ വര്‍ക്കും എന്റെ ആദരവുകള്‍. (അഞ്ജലി കൂടി കൂട്ടിയാല്‍ വാക്കിനൊരു ഗ്രിപ്പും ഭംഗിയും വരും..എന്നാലും!‌

Congratulations!

ബഹു : orchestration വളരെ നന്നായി , പ്രത്യേകിച്ച് Jo പാടിയ പാട്ടിന്റെ. നാടന്‍ പാട്ട് ( പാമരന്‍ ) - കുറച്ചുകൂടി colorful‍ ആക്കാമായിരുന്നു എന്ന് തോന്നി . Overall - എനിക്ക് ഈ ആല്‍ബത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് element , ബഹു വിന്റെ orchestration ആണ് :-)

ബഹൂ, ഇപ്പോഴാണ്‍ ഈ പേജ്

ബഹൂ, ഇപ്പോഴാണ്‍ ഈ പേജ് കണ്‍റ്റത്. ഇന്റ്ടൊ കൊള്ളാം, പാട്ടുപാടി ബാധ ഒഴിപ്പിക്കുന്നത് ആലോചിച്ച് ചിരിച്ച് സൈഡായി :)

eenam

ee eenathe pati ariyuvan kazinjathu thangalude benduvaya jayaprakash (azagathu)muhandaramanu kettu jp ente kude mumbai yil larsen and toubroyil work cheyunnu kavitha ennathu ente oru dowrbaliyamanu esnips,blogh you tube ennivayil kavitha audiao,vidieo rupathil undu grkaviyoor ennu seach cheyukil kanam ethu vare ente puram paranzu madupichu nigalude samrabum valare nanayirikunnu kollam nall oru kuttayimayure gananam nalla eenam keep it up may almighty give more srength to your team gr kaviyoor