കഴിഞ്ഞ കുംഭത്തിൽ മുപ്പത്തഞ്ചു തികഞ്ഞു :( . ഒരു ഭാര്യ ഒരു മകൾ. ഒരു ജ്ജ്യാതി മതം. ഒരു ജ്ജ്യാതി മനുഷ്യൻ. ബാലനായി പാലക്കാട് ജില്ലയിൽ വെള്ളിനേഴി അടുത്തുള്ള മാങ്ങോട്ടും, കുമാരനായി തൃശ്ശൂർ ജില്ലയിൽ കൊടകരയടുത്തുള്ള കോടാലിയിലും, യോഹന്നാനായി (യൗവ്വനകാലത്ത്) തൃശ്ശൂർ ജില്ലയിൽത്തന്നെ കുന്നംകുളം അടുത്തുള്ള വെള്ളറക്കാട്ടും ഉള്ള കുടുംബതറവാടുകളിൽ അവതരിച്ചു. അവതാരലക്ഷ്യം ഉപദ്രവം തന്നെ. പാട്ട് മഹാ കമ്പമാണ്. വേറെയും ഉണ്ട് അനവധി. എന്നാലും പാട്ടുകഴിഞ്ഞെയുള്ളൂ ബാക്കിയെന്തു നേരമ്പോക്കും. പാട്ടുപാടി ബാധ ഒഴിപ്പിക്കുന്ന പതിവുമുണ്ട്. അതിവിടെ http://bahuvreehi.blogspot.com
ഇപ്പോൾ സിംഗപ്പൂരിൽ. തൊഴിൽ, ദേശക്കാർക്കെതിരെ ഉപദ്രവ സംപ്രേക്ഷണം.
ഈണത്തിന്റെ ചില ഈണങ്ങൾ എന്റെ നേരമ്പോക്കാണ്. ഇഡിക്കരുത് പ്ലീസ്
- Add new comment
- 14017 reads
- English
Comments
visalamanaskan replied on Permalink
ഗ്രേറ്റ്
കൊടക ഡോണ്ബോസ്കോയില് റീത്തേച്ചി കമ്പ്ലീറ്റ് ശക്തിയുമെടുത്ത് കൊട്ടുവടി കൊണ്ട് വട്ടമണി ആഞ്ഞടിച്ചു. ഒന്ന്.. രണ്ട്!
മണിയുടെ ഇരമ്പല് കേട്ട് നാല് ബി യുടെ തോട്ടത്തിലിരുന്ന ഓന്ത് റീത്തേച്ചിയെ തലയുയര്ത്തി തുറിച്ചു നോക്കി, നിര്വ്വികാരതയോടെ കണ്ണുകള് ചിമ്മി. ‘ഓ! ഉച്ചമണിയായിരുന്നോ? ഡേഷ്..പേടിച്ചുപോയി!’ എന്ന് പറഞ്ഞ് പെടഞ്ഞിഴഞ്ഞുപോയി.
നേഴസറിക്ക് പിന്നിലുള്ള അടുക്കളയില് നിന്ന് കൊന്നപ്പൂ നിറമുള്ള ഉപ്പുമാവിന്റെ മാദകഗന്ധം ഉയര്ന്നു. ഉപ്പുമാവിന്റെ ഗന്ധത്തില് ഓക്സിജനും ഹൈഡ്രജനും റൊമാന്റിക്കായി.
ഒഴിഞ്ഞ ചോറ് പൊതികളില് ബുഫെ ലഞ്ച് തേടി രണ്ടാം വാര്ഡിലുള്ള കാക്കകളെല്ലാം തൊണ്ട ശരിയാക്കി സ്കൂള് ലക്ഷ്യമാക്കി പറന്നുയര്ന്നു.
അപ്പോള് അവിടെ അന്ന് എന്ത് സംഭവിച്ചു???
-----
ആത്മപ്രശംസ വായിച്ച് ഛിരിജ്ജ് ഛിരിരിജ്ജ്... :) തകര്ത്തു, ഭക്തഹനുമാന് സര്.
എല്ലാ വര്ക്കും എന്റെ ആദരവുകള്. (അഞ്ജലി കൂടി കൂട്ടിയാല് വാക്കിനൊരു ഗ്രിപ്പും ഭംഗിയും വരും..എന്നാലും!
sunish thomas replied on Permalink
kodoooooooos
Thahseen replied on Permalink
Congratulations!
പുള്ളി replied on Permalink
ബഹൂ, ഇപ്പോഴാണ് ഈ പേജ്
gr kaviyoor replied on Permalink
eenam
Vyjesh Balan replied on Permalink
Evide oru baadha undu
Evide oru baadha undu ozhippikkaamo?