ഞാൻ ദിവ്യ മേനോൻ, കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂരാണു സ്വദേശം, പക്ഷേ ഇപ്പോ ചീനവലകളുടെ നാടായ കൊച്ചിയിൽ താമസം. ബികോം ബിരുദത്തിനുശേഷം ഫാഷൻ ഡിസൈനിംഗിൽ പി ജി ഡിപ്ലോമ എന്നിവയൊക്കെയാണെന്റെ വിദ്യാഭ്യാസം. സംഗീതത്തിൽ മാത്രമല്ല പെയിന്റിംഗിലും വസ്ത്രാലങ്കാരത്തിലും ഒരു പോലെ താത്പര്യം. എന്നിരിക്കിലും സംഗീതം അത് കർണ്ണാടിക്കോ, ഹിന്ദുസ്ഥാനിയോ മെലഡിയായ സിനിമാ സംഗീതമോ ഒക്കെയായായും അതിനോടൊക്കെ എനിക്ക് മൗനാനുരാഗം.
കഴിഞ്ഞ ഏഴുവർഷമായി കർണ്ണാടകസംഗീതവും ഒരു വർഷമായി ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിക്കുന്നു. കൈരളി ടിവിയുടെ വി-ചാനലിൽ ഗാനമേള എന്നൊരു പരിപാടി കഴിഞ്ഞ 2 വർഷമായി അവതരിപ്പിക്കുന്നു. ഉയർന്നു വരുന്ന ഗായകർക്ക് ഗാനമേള ഒരു നല്ല പ്ലാറ്റ് ഫോം തന്നെയാണ്. സുപ്രസിദ്ധ പിന്നണിഗായകൻ വിനീത് ശ്രീനിവാസൻ പുറത്തിറക്കിയ കോഫി@ എം ജി റോഡെന്ന ആൽബത്തിൽ അദ്ദേഹത്തോടൊപ്പം പാടാനുള്ള അവസരവും എനിക്ക് ലഭിച്ചിട്ടുണ്ട്..!
- Add new comment
- 10990 reads
- English
Comments
Krishna replied on Permalink
Hello
ജയകൃഷ്ണന് കാവാലം replied on Permalink
ഈണം
fazal replied on Permalink
A highly talented singer