ആൽബം:
രചന:
സംഗീതം:
ആലാപനം:
No Adobe Flash Player installed. Get it now.
പ്രണയം ഒഴുകിയൊഴുകിയണയും…
നിമിഷം…. ഇതാ…
ഹൃദയം അതിലൊരലയിലുലയും
നിമിഷം.. ഇതാ…
മഴയായ്……….. പൊഴിയും
കുളിരായ്………..തഴുകും…..
മൌനമായ് പുണരുമെന്നിൽ നിൻ
നിൻ മുഖമോർമ്മയിലുണരുമ്പോൾ
പൌർണ്ണമിതൻ പനിമതിയുതിരും
നിൻ ചൊടിയിതളുകൾ വിടരുമ്പോൾ
കുങ്കുമസന്ധ്യകളതിലലിയും
വരൂ സഖീ ആത്മ നിർവൃതിതൻ
മധുരം, നുകരാൻ….
പ്രണയം ഒഴുകിയൊഴുകിയണയും…
നിമിഷം…. ഇതാ…
നിൻ വിരൽ പടരും ലഹരികളിൽ
കവിതകളായിരമിതളണിയും
നിൻ ചുടു നിശ്വാസങ്ങളിലെൻ
നൊമ്പരമൊരു കഥയായ് മറയും
തരൂ യുഗം പ്രിയേ നിൻ മനസ്സിൽ
പടരാൻ, പകരാൻ…
പ്രണയം ഒഴുകിയൊഴുകിയണയും…
നിമിഷം…. ഇതാ…....
- Add new comment
- 2230 reads
Comments
Rajesh - Has been long since heard your silky honey voice.. Old is gold... Excellent work team !