ദേവി പിള്ള

Devi Pillai

പണിക്കർ സാറിന്റെ ജ്യേഷ്ഠന്റെ മകൾ. മൂന്നു സിംഹ­(Leos)­ങ്ങളുടെ കൂടെ കഴിയുന്ന ഒരു പാവം മത്സ്യം­(piscean). അതാ­യത് ഒരു വലിയ സിംഹ­മായ എന്റെ ഭർത്താവ് , സിംഹ­ക്കുട്ടി­കളായ രണ്ട് ചെക്ക­ന്മാർ. ആംഗ­ലേയ­സാഹി­ത്യം പഠിച്ചു, പഠി­പ്പിച്ചു, കുറേ പിള്ളാരെ ഒരു വഴി­യാക്കി. ഇപ്പോൾ മല­യാള­ത്തിൽ ഗാന­രചന എന്നു ഞാൻ സ്വയം വിളി­ക്കുന്ന ചില പരി­പാടി­കളും കഥാ­രചന, ബ്ലോഗ്ഗി­ങ്ങ് എന്നീ ജ്വാലി­കളു­മായി ഉണ്ടും ഉറ­ങ്ങിയും കഴി­യുന്നു. ആയാ­പറമ്പ് എന്ന എന്റെ ജന്മ­ഗ്രാമം, പഴയ മല­യാളം പാട്ടു­കൾ, മല­യാള നോവ­ലുകൾ, മഴ എന്നി­വ ഫുൾ ബോട്ടിൽ ആയി അക­ത്താക്കി ലഹരി­പിടിച്ചു നട­ക്കാൻ മോഹം. കൊച്ചി നരക­ത്തിൽ താമ­സിക്കു­ന്നു. ഹൃദയ­മുരളിക എന്ന സംഗീത ആൽബ­ത്തിന് പാട്ടു­കൾ എഴുതി. താഴെ കാണു­ന്ന ലിങ്കു­കളിൽ നോക്കി­യാൽ എന്റെ തനി­സ്വഭാ­വം കൂടുതൽ മന­സ്സിലാ­ക്കാം. എന്റെ ബ്ലോ­ഗ്ഗിങ് / മല­യാളം റ്റൈപി­ങ്ങ് ഗുരു കിരൺസ്.

എങ്ങനെ നന്നാവാതിരിക്കും?

http://malayalasangeetham.blogspot.com/

http://kadhakadhanam.blogspot.com/

http://aardrasmrithikal.blogspot.com/