പണിക്കർ സാറിന്റെ ജ്യേഷ്ഠന്റെ മകൾ. മൂന്നു സിംഹ(Leos)ങ്ങളുടെ കൂടെ കഴിയുന്ന ഒരു പാവം മത്സ്യം(piscean). അതായത് ഒരു വലിയ സിംഹമായ എന്റെ ഭർത്താവ് , സിംഹക്കുട്ടികളായ രണ്ട് ചെക്കന്മാർ. ആംഗലേയസാഹിത്യം പഠിച്ചു, പഠിപ്പിച്ചു, കുറേ പിള്ളാരെ ഒരു വഴിയാക്കി. ഇപ്പോൾ മലയാളത്തിൽ ഗാനരചന എന്നു ഞാൻ സ്വയം വിളിക്കുന്ന ചില പരിപാടികളും കഥാരചന, ബ്ലോഗ്ഗിങ്ങ് എന്നീ ജ്വാലികളുമായി ഉണ്ടും ഉറങ്ങിയും കഴിയുന്നു. ആയാപറമ്പ് എന്ന എന്റെ ജന്മഗ്രാമം, പഴയ മലയാളം പാട്ടുകൾ, മലയാള നോവലുകൾ, മഴ എന്നിവ ഫുൾ ബോട്ടിൽ ആയി അകത്താക്കി ലഹരിപിടിച്ചു നടക്കാൻ മോഹം. കൊച്ചി നരകത്തിൽ താമസിക്കുന്നു. ഹൃദയമുരളിക എന്ന സംഗീത ആൽബത്തിന് പാട്ടുകൾ എഴുതി. താഴെ കാണുന്ന ലിങ്കുകളിൽ നോക്കിയാൽ എന്റെ തനിസ്വഭാവം കൂടുതൽ മനസ്സിലാക്കാം. എന്റെ ബ്ലോഗ്ഗിങ് / മലയാളം റ്റൈപിങ്ങ് ഗുരു കിരൺസ്.
എങ്ങനെ നന്നാവാതിരിക്കും?
http://malayalasangeetham.blogspot.com/
- Add new comment
- 7857 reads
- English