ഈണം എന്ന കൂട്ടായ്മയില്‍ പങ്കു ചേരാന്‍ കഴിഞ്ഞതില്‍ സന്തോഷം ആദ്യം തന്നെ അറിയിച്ചു കൊള്ളട്ടെ.. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവർക്കും നന്ദി..
ഞാന്‍ ദിവ്യ പങ്കജ്. 24 വയസ്സ്, എഞ്ചിനീയര്‍, ഒരു പൊടിക്കവി, വിവാഹിത, തിരുവനന്തപുരത്തുകാരി, ഇപ്പോള്‍ ഒരു വര്‍ഷമായി ഭര്‍ത്താവും (അമിത്) ഒത്തു 'ഉദയസൂര്യന്റെ നാട്ടില്‍ ' വാസം. ഇതൊക്കെയാണെങ്കിലും എന്റെ പേര് കേള്‍ക്കുമ്പോള്‍ ആദ്യം എല്ലാവരും ഓര്‍ക്കുന്നത് എന്നിലെ ഗായികയെയാണ്... അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു സംരംഭത്തില്‍ പങ്കു കൊള്ളാന്‍ കഴിഞ്ഞതിലും, സഹൃദയരായ കൂട്ടുകാരെ കിട്ടിയതിലും സന്തോഷം.. പുസ്തകങ്ങളോടും പാട്ടുകളോടും പ്രണയം.. "രവീന്ദ്രസംഗീതം" ഏറ്റവും ഇഷ്ടം.. ഇഷ്ടവിനോദം ഊരുചുറ്റല്‍, പാചകം (അതൊരു വിനോദമായി ഇപ്പോള്‍ തോന്നാറില്ല ), ഫോട്ടോഗ്രാഫി , മഴയുള്ള പ്രകൃതിയും, മണ്ണിന്റെ ഗന്ധവും ഇഷ്ടം... അങ്ങനെ വലിയ വലിയ ചെറിയ ഇഷ്ടങ്ങളുടെ ഉടമ... കൂടുതല്‍ അറിയാന്‍ http://divyasmusic.blogspot.com . . .
- Add new comment
- 10975 reads
- English