ദിവ്യ പങ്കജ്

ഈണം എന്ന കൂട്ടാ­യ്മ­യില്‍ പങ്കു ചേരാന്‍ കഴി­ഞ്ഞ­തില്‍ സന്തോ­ഷം ആദ്യം തന്നെ അറി­യിച്ചു കൊള്ള­ട്ടെ.. ഇതി­നു പിന്നി‌ല്‍ പ്രവര്‍ത്തി­ച്ച എല്ലാ­വർക്കും നന്ദി..

ഞാന്‍ ദിവ്യ പങ്കജ്. 24 വയസ്സ്, എഞ്ചി­നീയര്‍, ഒരു പൊടി­ക്കവി,  വിവാ­ഹിത, തിരു­വന­ന്ത­പുര­ത്തു­കാരി, ഇപ്പോള്‍ ഒരു വര്‍ഷ­മായി ഭര്‍ത്താ­വും (അമിത്‌)  ഒത്തു 'ഉദയ­സൂര്യന്റെ നാട്ടില്‍ ' വാസം. ഇതൊ­ക്കെ­യാ­ണെങ്ക­ിലും എന്റെ പേര് കേള്‍ക്കു­മ്പോള്‍ ആദ്യം എല്ലാ­വരും ഓര്‍ക്കു­ന്നത് എന്നി­ലെ ഗായി­കയെ­യാണ്... അതു­കൊണ്ട് തന്നെ ഇങ്ങ­നെ ഒരു സംരം­ഭ­ത്തില്‍ പങ്കു കൊ­ള്ളാന്‍ കഴി­ഞ്ഞ­തിലും, സഹൃ­ദയ­രായ കൂട്ടു­കാരെ കിട്ടി­യതി­ലും സന്തോ­ഷം.. പുസ്ത­ക­ങ്ങ­ളോടും പാട്ടു­കളോ­ടും പ്രണ­യം.. "രവീ­ന്ദ്ര­സം­ഗീതം" ഏറ്റ­വും ഇഷ്ടം.. ഇഷ്ട­വിനോ­ദം ഊരു­ചുറ്റല്‍, പാച­കം (അതൊ­രു വിനോ­ദ­മായി ഇപ്പോള്‍ തോ­ന്നാ­റില്ല ), ഫോട്ടോ­ഗ്രാഫി ,  മഴ­യുള്ള പ്രകൃ­തിയും, മണ്ണി­ന്റെ ഗന്ധ­വും ഇഷ്ടം... അങ്ങ­നെ വലി­യ വലി­യ ചെറി­യ ഇഷ്ട­ങ്ങ­ളുടെ ഉടമ... കൂടു­തല്‍ അറി­യാന്‍ http://divyasmusic.blogspot.com . . .