ഫെബിൻ

ചെങ്ങന്നൂരിനടുത്തുള്ള ആല സ്വദേശി... സംഗീത സംവിധായകൻ, കീബോർഡ് പ്ലേയർ, പ്രോഗ്രാമർ, പശ്ചാത്തല സംഗീതകാരൻ, സൗണ്ട് എഞ്ചിനീയർ എന്നീ നിലകളിൽ പ്രശംസനീയമായ വിധം പ്രവർത്തിച്ചു വരുന്നു. 2015 ൽ എംത്രീഡിബി ഇറക്കിയ "ഓർമ്മകൾ" എന്ന ജി. വേണുഗോപാൽ ആൽബത്തിലെ 'ആകാശം', 'ഒടുവിലീമണ്ണും' എന്നീ ഗാനങ്ങൾക്ക് പശ്ചാത്തല സംഗീതമൊരുക്കിയത് ഫെബിൻ ആണ്. നിലവിൽ ആമേൻ എന്ന സ്വന്തം സ്റ്റുഡിയോയിൽ പ്രവർത്തിക്കുന്നു. ധാരാളം സ്റ്റേജ് ഷോകൾക്ക് സൗണ്ട്സ് ഒരുക്കുകയും കീബോർഡ് വായിക്കുകയും ചെയ്തിട്ടുണ്ട്....