No Adobe Flash Player installed. Get it now.
പല്ലവി
----------
കാലമാം രഥം ഉരുളുന്നൂ
കാത്തുനില്‍ക്കാതെ
കളിചിരിമാറാ പൈതങ്ങളേ പോല്‍
രഥത്തിലേറുന്നൂ നാം
യാത്രപോവുന്നൂ...
(കാലമാം രഥം...)
*** *** ***
അനുപല്ലവി
----------------
തേരു തെളിയ്ക്കും സാരഥിയാരോ
തിരഞ്ഞെടുക്കും പഥമേതോ
കമലദളങ്ങള്‍ വിതറിയതാണോ
കല്ലുകള്‍ മുള്ളുകള്‍ നിറയുവതാണോ
അറിയുന്നില്ലാ അറിയുന്നില്ലാ
മുന്നിലെന്തെന്നറിയുന്നില്ലാ
ഹേ മനുഷ്യാ ......
നിന്റെ അഹന്തയിവിടെ മരിക്കുന്നൂ- നീ
നേടിയ ജ്ഞാനം തോല്‍ക്കുന്നൂ... (കാലമാം രഥം...)
*** *** ***
ചരണം
-----------
കൂരിരുളല്ലോ കാലപഥങ്ങളില്‍
കൊളുത്തിവയ്ക്കാന്‍ ദീപമുണ്ടോ
മധുമയ വാസന്ത വനിയിലേയ്ക്കോ
മധുരിമയറ്റൊരു മരുവിലേയ്ക്കോ
അറിയുന്നില്ലാ അറിയുന്നില്ലാ
നാളെയെന്തെന്നറിയുന്നില്ലാ
ഹേ മനുഷ്യാ ......
നിന്റെ അഹന്തയിവിടെ മരിക്കുന്നൂ- നീ
നേടിയ ജ്ഞാനം തോല്‍ക്കുന്നൂ... (കാലമാം രഥം...)
- Add new comment
- 4117 reads
- English
Comments