എൻ എസ് പണിക്കർ

എൻ എസ് പണിക്കർഹരിപ്പാട്ടുകാരൻ - കുറച്ചു­കൂടി കൃത്യ­മായി പറ­ഞ്ഞാൽ വലി­യ ദിവാൻ ജി ചുണ്ടൻ വള്ള­ത്തിന്റെ നാടാ­യ ആയാ­പറമ്പു­കാ­രൻ, ഭാര്യ­യോടും രണ്ടു മക്ക­ളോടും കൂടി ഇപ്പോൾ റായ്‌­പൂരിൽ.ആയുർ­വേദം ആധു­നി­ക­വൈദ്യം ഇവ അഭ്യ­സിച്ചു Occupa­tional Health Phy­si­cian ആയി ജോലി. എന്തു കണ്ടാ­ലും ഒന്നു കയ്യി­ട്ടു നോക്കും പക്ഷെ ഒന്നി­ലും വലി­യ കേമ­ത്ത­മൊ­ന്നും അവ­കാ­ശ­പ്പെ­ടാ­നില്ല - ഒരു Jack of all. പക്ഷെ സംഗീ­തം വളരെ ഇഷ്ട­മാണ് അതു കെടാ­തെ നോക്കാൻ ഭൈമി­യും ഒപ്പ­മുണ്ട്.

Comments

ഈണം

ശുദ്ധവും, ഘനഗംഭീരവുമായ സ്വരസൌഭാഗ്യമാണ് പണിക്കര്‍ സാറിന്‍റേതെന്ന് അദ്ദേഹത്തിന്‍റെ ഗാനം ആദ്യമായി കേട്ടപ്പോള്‍ തോന്നിയിരുന്നു. അതിലുപരി, വരികളെ അല്പം പോലും എഡിറ്റ് ചെയ്യാതെ എങ്ങനെയിരുന്നോ അതേപടി മധുരമായ സംഗീത്തില്‍ ലയിപ്പിച്ച് ജീവന്‍ നല്‍കുന്ന അദ്ദേഹത്തിന്‍റെ ഇന്ദ്രജാലം അത്ഭുതമുളവാക്കും. ശ്രീകുമാരന്‍ തമ്പി സാറും, പദ്മരാജനും, എം ജി രാധാകൃഷ്ണനും തുടങ്ങി സംഗീതലോകത്തെ മുടിചൂടാമന്നന്മാര്‍ ധാരാളം ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും ധന്യമാക്കിയ മണ്ണില്‍ തീര്‍ച്ചയായും അവരോടൊപ്പം എടുത്തു പറയാവുന്ന പ്രതിഭയുണ്ട് പണിക്കര്‍സാറിനെന്ന് അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ ഒരിക്കലെങ്കിലും കേട്ടിട്ടുള്ളവര്‍ക്ക് സംശയമുണ്ടാവില്ല. അദ്ദേഹത്തിന്‍റെ ‘യമുനാതീരവിഹാരി’ എന്ന ഗാനം മനസ്സിനെ വല്ലാതെ സ്പര്‍ശിച്ച ഒന്നാണ്. ഈ മഹാനുഭാവന്‍റെ നാട്ടില്‍‍, വേലായുധസ്വാമിയുടെ മണ്ണില്‍‍ ജനിക്കാന്‍ കഴിഞ്ഞതില്‍ ഞാനും അഭിമാനിക്കുന്നു ആശംസകള്‍