ദൈവം മുന്നിൽ വന്നുനിന്ന് ഒരാളെ കാട്ടിത്തരാം എന്നു പറഞ്ഞാൽ ‘കുഞ്ചൻ നമ്പ്യാർ’ എന്ന് ചാടിപ്പറയാൻ കാത്തിരിക്കുന്ന ഒരു അക്ഷരജീവി. വാക്കുകൾ കൊറിച്ചു നടക്കുക എന്നത് ഒരേ ഒരു ഹോബി. ആനക്കൂടിന്റെ നാടായ കോന്നിയിൽ ജനിച്ചുവളർന്ന്, ഉപജീവനാർഥം ദില്ലിയിൽ പോയി പതിനഞ്ചുവർഷം കമ്പ്യൂട്ടറുകളുമായി മല്ലിട്ടു.. മടുത്തപ്പോൾ മടങ്ങി.. ഇപ്പോൾ കേരളത്തിൽ ഒരു എഫ്.എം റേഡിയോയിൽ എഴുതി ദിനങ്ങൾ സുരഭിലമാക്കി ജീവിക്കുന്നു. - ‘ആൺവീട്ടിലെ അംഗനയ്ക്ക് അതിശോഭനമായ ഒരു ആഡംബര സമ്മാനം ഞാനും കൊണ്ടുവന്നിട്ടുണ്ട്, ബൈ പാർസൽ‘ എന്ന് ജഗതി സ്റ്റൈലിൽ മിമിക്രി താരത്തെ കൊണ്ട്, ശോഭനയുടെ ബെർത്തെഡേയ്ക്ക് പറയിപ്പിക്കുക, ‘അപ്പുക്കുട്ടാ തൊപ്പിക്കാരാ എന്നെ വിളിയെടാ’ എന്ന് മൊബൈൽ കമ്പനിയ്ക്ക് വേണ്ടി പരസ്യം എഴുതുക തുടങ്ങിയ ഞാണിന്മേൽ കളികൾ...
വൃശ്ചികമാസത്തിലെ പ്രഭാതത്തിൽ കത്തുന്ന കരിയിലയുടെ മണം, അടുത്തിരിക്കുന്ന ആൾ വായിക്കുമ്പോൾ പത്രം ഉടയുന്ന ശബ്ദം, വെളിച്ചെണ്ണ ഒഴിച്ച ചക്കപ്പുഴുക്കിന്റെ രുചി എന്നിവ ഭ്രാന്തമായി ഇഷ്ടപ്പെടുന്നു..
കല്യാണക്കുറികൾ കാണുമ്പൊഴേ തലയ്ക്ക് ആരോ തല്ലിയപോലാ ‘എന്ന് ബാബു നമ്പൂതിരി ശൈലിയിൽ ഇടയ്ക്കൊക്കെ പറയുന്ന ഭാർയ, ‘അച്ഛൻ അമേരിക്കേ പോ.. കാശുമായിട്ടു വാ’ എന്ന് സസ്നേഹം ഉപദേശിക്കുന്ന എട്ടുവയസുകാരി പുത്രി, അങ്ങനെയൊക്കെ പറയാൻ പ്രാക്ടീസെടുക്കുന്ന ഒന്നരവയസുകാരി മറ്റൊരു മകൾ.. കൊച്ചു കുടുംബം.
പുതിയ തലമുറയിലെ ഇഷ്ട ഗാനരചയിതാവ് - വയലാർ ശരത്ത്.. -ആഴിത്തിരതന്നിൽ വീണാലും ഇടറുന്നുണ്ടെന്നാലും സന്ധ്യേ നീ സുന്ദരിയാ..’ - സിറ്റുവേഷനു മാച്ചായി ഇതുപോലെ ഒന്നെഴുതാൻ ശരത്തിനെപോലെ വേറെ ആരും ഇല്ല ഇപ്പോൾ....
വെബ്പേജ്
http://brijviharam.blogspot.com
kallupencil.blogspot.com
- Add new comment
- 10540 reads
- English