No Adobe Flash Player installed. Get it now.
മടപൊട്ടിപ്പായണ പാച്ചില്
തടകെട്ടാനെന്റാളേ പൊയ്ക്കൂടല്ലേ
മടപൊട്ടിപ്പായണ പാച്ചില്
തടകെട്ടാനെന്റാളേ പൊയ്ക്കൂടല്ലേ
മടവെള്ളമാണ് മരണവെള്ളം
തടകെട്ടും പുലയന്റെ മൂച്ചെടുക്കും (F)
എന്തേ പറയണെന്റോമലാളേ
തടകെട്ടാതെങ്ങനെ വെള്ളം നിക്കും
ഓരുവെള്ളം കേറീ പാടം നീറ്യാല്
ഒരുകൊല്ലം പട്ടിണി കുടി നെറയും (M)
പാടം നെറഞ്ഞാലും പഷ്ണിക്കഞ്ഞീ
പാടം കരിഞ്ഞാലും പഷ്ണിക്കഞ്ഞീ
പാടവരമ്പിനുറപ്പു കൂട്ടാന്
പാവമെന് താലിച്ചരടുവേണ്ടാ
പാടവരമ്പിനുറപ്പു കൂട്ടാന്
പാവമെന് താലിച്ചരടുവേണ്ടാ (F)
പാടുപറഞ്ഞു മുടക്കല്ലോളേ
മടവെള്ളമേറിയാല് ഞാറു ചീയും
ഏനുമെന് പെണ്ണാളും മാത്രമല്ലാ
നാടുമുഴുക്കനും മുടിഞ്ഞു പോകും
ഏനുമെന് പെണ്ണാളും മാത്രമല്ലാ
നാടുമുഴുക്കനും മുടിഞ്ഞു പോകും (M)
മടകെട്ടാന് ചാടണ പുലയന് ചത്താല്
വരമ്പത്തവനു വെളക്കു വെയ്ക്കും
മാടത്തെ വെട്ടം വെലകൊടുത്ത്
വരമ്പത്തെനിക്കു വെളക്കു വേണ്ടാ
മാടത്തെ വെട്ടം വെലകൊടുത്ത്
വരമ്പത്തെനിക്കു വെളക്കു വേണ്ടാ (F)
കണ്ണീരോണ്ടേനു തടകെട്ടല്ലേ
കണ്ണിമയ്ക്കാതെ വരവു കാത്തോ
മടകെട്ടീട്ടുയിരോടെ ഏന് വരുവാന്
കാവിലേക്കെന്റോള് നേര്ച്ച നേർന്നോ
കരളുപറിച്ചു ഞാന് പോണെന്റോളേ
ജീവിച്ചു പൂതിയും തീര്ന്നിട്ടില്ലാ
ഉയിരു വിതച്ചു കുരുത്തപാടം
ചീയ്യണ കാണാനേനുണ്ടാവില്ലാ (M)
പോയിട്ടുവരുമെന്നു കൂട്ടിച്ചൊല്ലൂ
പുലരി വെളുക്ക്വോളം കാത്തിരിക്കും
കോഴികൂവീട്ടുമിങ്ങാളെത്താഞ്ഞാല്
അരിവാളുകൊണ്ടേനുയിരെടുക്കും
പോയിട്ടുവരുമെന്നു കൂട്ടിച്ചൊല്ലൂ
പുലരി വെളുക്ക്വോളം കാത്തിരിക്കും
കോഴികൂവീട്ടുമിങ്ങാളെത്താഞ്ഞാല്
അരിവാളുകൊണ്ടേനുയിരെടുക്കും (F)
- Add new comment
- 5280 reads
- English
Comments