No Adobe Flash Player installed. Get it now.
മൗനാനുരാഗം ആദ്യാനുരാ~ഗം
എന്നകതാരിൽ മീട്ടും നിൻ തന്ത്രികൾ (female)
ആ~ലോലലോ~ലമായ് ശാലീനസന്ധ്യയിൽ
നിൻ മിഴികൾ പാടും രാഗശീലുകൾ…
മൌനാനുരാഗം ആദ്യാനുരാ~ഗം (male)
പ്രണയാം~ബരങ്ങൾ നീളെ, പാറും
ശലഭങ്ങളായ് നാം മാറും യാമം
മഴവില്ലിന് വർണ്ണങ്ങൾ പൂക്കും ; മേലേ
മുകിലുകളെ നാം മുത്തും നേരം (male)
പൊന്മ~ണിച്ചിലമ്പണിഞ്ഞു വരും
പൂങ്കാറ്റും കാ~വ്യമോതും
പൂമെയ്യിൽ കുളിരിൻ അലകൾ നെയ്യും…(Female)
മൌനാനുരാഗം ആദ്യാനുരാഗം
എന്നകതാരിൽ മീട്ടും നിൻ തന്ത്രികൾ (female)
ആ~ലോലലോ~ലമായ് ശാലീനസന്ധ്യയിൽ
നിൻ മിഴികൾ പാടും രാഗശീലുകൾ…
മൌനാനുരാഗം ആദ്യാനുരാ~ഗം (male)
അതിലലിഞ്ഞൊന്നായ് ചേരുമ്പോൾ
ചാരുതയേ~റുന്ന ജീവശാഖിയിൽ
പുതുമഴയായ് നാം പെയ്യുമ്പോൾ
പുളകങ്ങൾ ചൂ~ടുന്ന മോഹസാനുവിൻ (Female)
തളിരോലും പൂമരചില്ലകളിൽ
ചിറകടി താ~ളമോടെ
ഒരനുപമ പല്...ലവിയായ് നാം മാറും (Male)
മൌനാനുരാഗം ആദ്യാനുരാഗം
എന്നകതാരിൽ മീട്ടും നിൻ തന്ത്രികൾ (Female)
ആ~ലോലലോ~ലമായ് ശാലീനസന്ധ്യയിൽ
നിൻ മിഴികൾ പാടും രാഗശീലുകൾ…
മൌനാനുരാഗം ആദ്യാനുരാഗം (Male)
മൌനാനുരാഗം ആദ്യാനുരാഗം (Female)
- Add new comment
- 5923 reads
- English
Comments