ആൽബം:
രചന:
സംഗീതം:
ആലാപനം:
No Adobe Flash Player installed. Get it now.
അനുരാഗസന്ധ്യാ കുങ്കുമം ചാർത്തിയ
അനുപമ സാഗരതീരം
ആ മൺതരികളിൽ കളം വരയ്ക്കും എന്റെ
ആത്മാവിലേതോ വികാരം എന്റെ
ആത്മാവിലേതോ വികാരം
മൃദുലവികാരങ്ങൾ ചാമരം വീശുന്ന
മധുരമൊരോർമ്മതൻ നിർവൃതിയിൽ
എന്നിൽ ഞാനറിയാതൊരു പാട്ടിന്റെ
പല്ലവി താനേ ഒഴുകീ...
അതു നിന്നെക്കുറിച്ചായിരുന്നൂ
അതു നിന്നെക്കുറിച്ചായിരുന്നൂ
തരളവിചാരങ്ങൾ നീരവമുണരുമ്പോൾ
തനുവിലൊരാവേശം നുരയുമ്പോൾ
ഏതോ സ്വപ്ന വസന്ത ലഹരിയായ്
ഒരു വരിക്കവിത വിരിഞ്ഞൂ...
അതു നീ കേൾക്കുവാനായിരുന്നൂ
അതു നീ കേൾക്കുവാനായിരുന്നൂ
- Add new comment
- 5793 reads
- English
Comments