ആൽബം:
രചന:
സംഗീതം:
ആലാപനം:
No Adobe Flash Player installed. Get it now.
ഹൃദയം അലിയും നാദം
ആ നാദം ഹംസനാദം
പാടുകയാണെൻ വീണയിലാരോ
പതിവായ്, പദമായ്, പ്രിയമായ്
പല്ലവി പാടുന്ന കിളിമകളോ
പൊന്മണിക്കൊലുസ്സിന്റെ കളമൊഴിയോ
പ്രണയവസന്തത്തിൻ ശ്രീരാഗമോ
ആരാരുമറിയാത്തോരനുരാഗമോ
അലരിതളുണരുമൊരസുലഭസുരഭില
നിമിഷമൊരനിതരലഹരികളനുദിന
മേകിടുന്നൊരാത്മബന്ധമകമല
രൂറിവന്നുതേൻകണങ്ങളഴകൊടു
പതിവായ്, പദമായ്, പ്രിയമായ്....
മധുരമൊരോർമ്മതൻ കുളിരലയോ
മഴയുടെ ശൃംഗാര രതിമന്ത്രമോ
കഥപറയും കാറ്റിൻ കിന്നാരമോ
ഒരുചുംബനത്തിന്റെ നിശ്വാസമോ
കനവുകളിതുവഴിയിനിവരുമിരവുക-
ളരികിലൊരനുമതിവരുവതിനരുളിടു
മെങ്കിൽനിന്റെയാർദ്രനീലമിഴികളിൽ
നീന്തിടും മരാളമാകുമിനിയിവൻ
പതിവായ്, പദമായ്, പ്രിയമായ്....
- Add new comment
- 10507 reads
- English
Comments
VERE NICE