മൃദുല വാരിയർ 1988 മെയ് 3 ന് കോഴിക്കോട് പി വി രാമൻകുട്ടി വാരിയരുടേയും എം ടി വിജയലക്ഷ്മിയുടേയും മകളായി ജനിച്ചു. നാലമാത്തെ വയസു മുതൽ കർണാടക സംഗീതം അഭ്യസിച്ച മൃദുല, സഹോദരൻ ജയ്ദീപ് വാരിയരോടൊപ്പം ചെറുപ്പം മുതൽ തന്നെ നിരവധി സംഗീതകലാമത്സരങ്ങളിലും ടെലിവിഷൻ ഷോകളിലും പങ്കെടുക്കുമായിരുന്നു. കോഴിക്കോട് കെ എം സി ടി എൻജിനീയറിംഗ് കോളേജിൽ നിന്നും ഇലക്ട്രോണിക്സ് എൻജിനീയറിംഗിൽ ബിരുദം നേടിയ മൃദുല 2013 ൽ വിവാഹിതയായി. ഭർത്താവ് പറശിനിക്കടവ് ആയുർവേദ മെഡിക്കൽ കോളേജിലെ പ്രൊഫസർ ഡോ അരുണ്‍.
2004 ൽ ഏഷ്യാനെറ്റ് ചാനൽ നടത്തിയ സപ്തസ്വരങ്ങൾ പരിപാടിയിലെ വിജയി മൃദുലയായിരുന്നു. കൂടാതെ ഗന്ധർവ്വസംഗീതം 2005 , സൂപ്പർ സ്റ്റാർ 2006, സ്റ്റാർ ഓഫ് സ്റ്റാർ 2007, ഐഡിയ സ്റ്റാർ സിങ്ങർ 2010 തുടങ്ങിയ പരിപാടികളും മൃദുല നേട്ടം കൈവരിക്കയുണ്ടായി. 2007 ൽ റിലീസായ ബിഗ് ബി എന്ന ചിത്രത്തിലെ "ഒരു വാക്കും മിണ്ടാതെ" എന്ന ഗാനത്തിലൂടെയാണ് മൃദുല ചലച്ചിത്രഗാന രംഗത്തേയ്ക്ക് കടക്കുന്നത്. തുടർന്ന് ഗോൾ, ഇവൻ മേഘരൂപൻ, ഇത് പാതിരാമണൽ, കളിമണ്ണ്, പട്ടം പോലെ, കഥവീട്, വിശുദ്ധൻ, 100 ഡെയ്സ് ഓഫ് ലവ്, ഒരു സെക്കന്റ് ക്ലാസ് യാത്ര തുടങ്ങിയ നിരവധി ചിത്രങ്ങളിൽ മൃദുല ഗാനം ആലപിച്ചു. ചലച്ചിത്രലോകത്തെ പ്രഗൽഭരായ പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, എം ജയചന്ദ്രൻ, ഔസേപ്പച്ചൻ, വിദ്യാസാഗർ, ഗോപി സുന്ദർ, ബിജിബാൽ തുടങ്ങിയ സംഗീത സംവിധായകരൊടൊപ്പം പല മികച്ച ഗാനങ്ങൾ ആലപിക്കാൻ മൃദുലയ്ക്ക് അവസരമുണ്ടായി. ഇതിനോടകം പല വിദേശ രാജ്യങ്ങളിലെ സ്റേജ് ഷോകളിൽ പങ്കെടുക്കാനും സാധിച്ചു. 2014 ലെ കളിമണ്ണ് എന്ന ചിത്രത്തിലെ "ലാലീ ലാലീ"എന്ന ഗാനത്തിന് കേരള സംസ്ഥാന സ്പെഷ്യൽ ജ്യൂറി അവാർഡ് ലഭിച്ചിരുന്നു.
Attachment | Size |
---|---|
![]() | 16.86 KB |
- Add new comment
- 854 reads