ഒടുവിൽ

ആൽബം: 


If you are unable to play audio, please install Adobe Flash Player. Get it now.

ഒടുവിലീ മണ്ണുമാകാശവും വിട്ടു പോകുന്നതിൻ മുൻപേ
ഒരു മാത്രയെങ്കിലൊരു മാത്ര പരസ്പരം നാം കാണുകില്ലേ
വ്യർത്ഥങ്ങളായ്ത്തീർന്ന നീ കണ്ട സ്വപ്നങ്ങൾ വിസ്മരിച്ചീടുക
എന്റെ ദുഃഖങ്ങളെല്ലാമെനിക്കായി നീ വിട്ടുതന്നേക്കുക

കനലെരിയുന്നൊരെൻ ആത്മാവിൽ നീയേതു-
പൂവും പ്രസാദവും തേടി
മൗനങ്ങൾ മൂടുമെൻ നിശ്വാസ ധാരയിൽ
ഏതു രാഗങ്ങൾ നീ പുൽകി, പെയ്തു-
തോരാത്തൊരീ മിഴിക്കാറുകൾക്കുള്ളിലെ
മഴവില്ലു ഞാൻ മായ്ച്ചിടട്ടേ, ഓർമ്മ-
കൾ ഓളമായ് വിങ്ങുമീ മരുഭൂവിൽ നി-
ന്നിനിയൊന്നു ഞാൻ കരയട്ടേ....
ഇനിയൊന്നു ഞാൻ കരയട്ടെ..

ഒടുവിലീ നിഴലും നിലാവും പൊലിഞ്ഞു പോകുന്നതിൻ മുൻപേ...
ഒരു മാത്രയെങ്കിലൊരു മാത്രയാ നിൻ വിളി ഞാൻ കേൾക്കുകില്ലേ...

ചിരകാല മോഹങ്ങൾ തൻ ചിതയാളുമി-
ത്തീരത്തു ഞാൻ ഓർമ്മയാകും
പാടാതെ ബാക്കിവച്ചോരെൻ വിഷാദങ്ങൾ
നാളെയീ മണ്ണേറ്റു പാടും, ഒന്നു-
കേൾക്കാതിരിക്കുവാനാകില്ലൊരിക്കലും
നീ കേട്ടറിഞ്ഞൊരീരടികൾ...., പിൻതി-
രിഞ്ഞൊന്നു നോക്കാതിരിക്കുവാനാകില്ല
കാണാത്തൊരെന്റെ കാലടികൾ...

ഒടുവിലിപ്പാട്ടും കവിതയും തീർന്നു പോകുന്നതിൻ മുൻപേ
ഒരു മാത്രയെങ്കിലൊരു മാത്രയീ നെഞ്ചോടു നീ ചേരുകില്ലേ
വ്യർത്ഥങ്ങളായ്ത്തീർന്ന നീ കണ്ട സ്വപ്നങ്ങൾ വിസ്മരിച്ചീടുക
എന്റെ ദുഃഖങ്ങളെല്ലാമെനിക്കായി നീ വിട്ടുതന്നേക്കുക...

ഒടുവിലീ മണ്ണുമാകാശവും വിട്ടു പോകുന്നതിൻ മുൻപേ
ഒരു മാത്രയെങ്കിലൊരു മാത്ര പരസ്പരം നാം കാണുകില്ലേ..

Comments

Neelakkurinji
എല്ലാ ഗാനങ്ങളിൽ നിന്നും കൂടുതൽ ഇഷ്ടമാകുന്നത് ഇതാണ്..വരികൾ കൊണ്ടും, സംഗീതം കൊണ്ടും especially the violine...
Aravind

നിശിയേട്ട , കിടിലൻ വരികൾ..... looping it for last 1 hour....

Sandhya

This one is touching and becomes the fav . Great work team

mohan nair

Feel of flakes of snow descending upon the depths of my heart................kudos for the good work........ Nishikant and the elegant Venugopal.......................!!!!!!

Baiju Cgnr

"ചിരകാല മോഹങ്ങൾ തൻ ചിതയാളുമി-
ത്തീരത്തു ഞാൻ ഓർമ്മയാകും
പാടാതെ ബാക്കിവച്ചോരെൻ വിഷാദങ്ങൾ
നാളെയീ മണ്ണേറ്റു പാടും, ഒന്നു-
കേൾക്കാതിരിക്കുവാനാകില്ലൊരിക്കലും
നീ കേട്ടറിഞ്ഞൊരീരടികൾ...., പിൻതി-
രിഞ്ഞൊന്നു നോക്കാതിരിക്കുവാനാകില്ല
കാണാത്തൊരെന്റെ കാലടികൾ..."  

ഭാവസാന്ദ്രം, വികാരതീവ്രം!. ബാക്കിയായ വിയോഗിനീപദങ്ങളെ മൺവീണ സ്വരപ്പെടുത്തട്ടെ. നാളെയെങ്കിൽ നാളെ, ഈ ഗീതകങ്ങളൊക്കെ ഏവരുമേറ്റുപാടുമെന്നല്ലാതെ എന്തു പറയുവാൻ. 

S.Nair

Excellent Lyrics and music...No words Venuchetta!!

S.Nair

Excellent Lyrics and music...No words Venuchetta!!

sreekanth

ഒരുമാത്ര എങ്കിലും ? ഒരു മാത്രയെങ്കിലൊരു മാത്ര പരസ്പരം നാം കാണുകില്ലേ

ഹൃദയസ്പർശിയായ വരികൾ
അതിമനോഹരം ഈ വേണു നാദം

sreekanth

ഒരുമാത്ര എങ്കിലും ? ഒരു മാത്രയെങ്കിലൊരു മാത്ര പരസ്പരം നാം കാണുകില്ലേ

ഹൃദയസ്പർശിയായ വരികൾ
അതിമനോഹരം ഈ വേണു നാദം

Vijayakumar Mit...

ശബ്ദ - അക്ഷര ഉടമകൾക്ക് ആശംസകൾ

Vijesh Kumar A

വരികള്‍ മനോഹരം, ഈണം അതി മനോഹരം, ആലാപനം അതിലും മനോഹരം... Really Heart touching... feel full... great work all.... Thanks for the nice song...