നീലവാനിന്‍ മിഴിയിണയില്‍

ആൽബം: 
സംഗീതം: 
ആലാപനം: 


If you are unable to play audio, please install Adobe Flash Player. Get it now.

നീലവാനിന്‍ മിഴിയിണയില്‍
നീരണിഞ്ഞ നിശീഥിനിയില്‍
കാറ്റിന്‍ തന്തികളില്‍ ..
കാതരമൊരുഗാനം...
ആതിരയില്‍ കുളിരണിയും
നീഥിനിതന്‍ മോഹങ്ങള്‍
ആരറിയാ....ന്‍... അറിയാന്‍
 
രാവിന്‍ മേടയില്‍ കുയിലുണരും
വിഷാദഗാനം വീണുടയും
പാലപ്പൂവിന്‍ മണമുതിരും
നിലാവിലിന്നും മദമൊഴുകും
പാരിജാതം പൂത്തുവോ?
പാതിരാപ്പൂക്കള്‍ ചിരിച്ചുവോ?
ആരറിയാന്‍.... ആരറിയാന്‍.. അറിയാന്‍...

വാനിന്നിതളില്‍ നിറമണിയും
പരാഗമുറങ്ങും പൂവിരിയും
ഈറന്മിഴികള്‍ കാത്തിരിയ്ക്കും-ഒരു-
നോവുപടര്‍ത്തും മോഹവുമായ്
താരഹാരം മാഞ്ഞുവോ?
തേങ്ങലുള്ളില്‍ ഉറങ്ങിയോ?
ആരറിയാന്‍.. ആരറിയാന്‍.. അറിയാന്‍..

Comments

Anonymous
This is the best! Thahseen
Anonymous
my favorite....really very good rendering joseph....like to be in touch with you!!!! god bless