കാലമാം രഥം ഉരുളുന്നൂ

ആൽബം: 
ആലാപനം: 


If you are unable to play audio, please install Adobe Flash Player. Get it now.

പല്ലവി
----------
കാലമാം രഥം ഉരുളുന്നൂ
കാത്തുനില്‍ക്കാതെ
കളിചിരിമാറാ പൈതങ്ങളേ‍ പോല്‍
രഥത്തിലേറുന്നൂ നാം
യാത്രപോവുന്നൂ...
(കാലമാം രഥം...)
*** *** ***
അനുപല്ലവി
----------------
തേരു തെളിയ്ക്കും സാരഥിയാരോ
തിരഞ്ഞെടുക്കും  പഥമേതോ
കമലദളങ്ങള്‍ വിതറിയതാണോ
കല്ലുകള്‍ മുള്ളുകള്‍ നിറയുവതാണോ
 
അറിയുന്നില്ലാ അറിയുന്നില്ലാ
മുന്നിലെന്തെന്നറിയുന്നില്ലാ
 
ഹേ മനുഷ്യാ ......
നിന്റെ അഹന്തയിവിടെ മരിക്കുന്നൂ- നീ
നേടിയ ജ്ഞാനം തോല്‍ക്കുന്നൂ... (കാലമാം രഥം...)
 
*** *** ***
ചരണം
-----------
കൂരിരുളല്ലോ കാലപഥങ്ങളില്‍
കൊളുത്തിവയ്ക്കാന്‍ ദീപമുണ്ടോ
 മധുമയ വാസന്ത വനിയിലേയ്ക്കോ
മധുരിമയറ്റൊരു മരുവിലേയ്ക്കോ
അറിയുന്നില്ലാ അറിയുന്നില്ലാ
നാളെയെന്തെന്നറിയുന്നില്ലാ
 
ഹേ മനുഷ്യാ ......
നിന്റെ അഹന്തയിവിടെ മരിക്കുന്നൂ- നീ
നേടിയ ജ്ഞാനം തോല്‍ക്കുന്നൂ... (കാലമാം രഥം...)

Comments

Anonymous
Excellent lyrics and tune.. തേരു തെളിയ്ക്കും സാരഥിയാരോ തിരഞ്ഞെടുക്കും പഥമേതോ കമലദളങ്ങള്‍ വിതറിയതാണോ കല്ലുകള്‍ മുള്ളുകള്‍ നിറയുവതാണോ.. beautiful singing too..Keep it up..shruthi alpam koode koottaamaayirunnu ennu thonni..
Anonymous
IT is very good attempt..nice lyricist and nice composing...
Anonymous
Thank you anonymous, for liking my lyrics and listening to the song.