ജി മനു

G Manu

ദൈവം മുന്നിൽ വന്നു­നിന്ന് ഒരാ­ളെ കാട്ടി­ത്തരാം എന്നു പറ­ഞ്ഞാൽ ‘കുഞ്ചൻ നമ്പ്യാർ‍’ എന്ന് ചാടി­പ്പറ­യാൻ കാത്തി­രി­ക്കു­ന്ന ഒരു അക്ഷ­ര­ജീവി. വാക്കു­കൾ കൊറി­ച്ചു നട­ക്കുക എന്ന­ത് ഒരേ ഒരു ഹോബി. ആന­ക്കൂടി­ന്റെ നാടാ­യ കോന്നി­യിൽ ജനി­ച്ചു­വ­ളർ‍ന്ന്, ഉപ­ജീവ­നാർ‍ഥം ദില്ലി­യിൽ പോയി പതി­നഞ്ചു­വർ‍ഷം കമ്പ്യൂ­ട്ടറു­കളു­മായി മല്ലി­ട്ടു.. മടു­ത്ത­പ്പോൾ മട­ങ്ങി.. ഇപ്പോൾ കേരള­ത്തിൽ ഒരു എഫ്.എം റേഡി­യോ­യിൽ എഴു­തി ദിന­ങ്ങൾ സുര­ഭില­മാക്കി ജീവി­ക്കുന്നു. - ‘ആൺ­‌വീട്ടി­ലെ അംഗ­ന­യ്ക്ക് അതി­ശോഭ­ന­മായ ഒരു ആഡം­ബര സമ്മാ­നം ഞാനും കൊണ്ടു­വന്നി­ട്ടു­ണ്ട്, ബൈ പാർ‍­സൽ‘ എന്ന് ജഗതി സ്റ്റൈലിൽ മിമി­ക്രി താര­ത്തെ കൊണ്ട്, ശോഭ­ന­യുടെ ബെർ‍ത്തെ­ഡേയ്ക്ക് പറ­യിപ്പി­ക്കുക, ‘അപ്പു­ക്കുട്ടാ തൊപ്പി­ക്കാരാ എന്നെ വിളി­യെടാ’ എന്ന് മൊബൈൽ കമ്പ­നി­യ്ക്ക് വേണ്ടി പര­സ്യം എഴു­തുക തുട­ങ്ങിയ ഞാണി­ന്മേൽ കളി­കൾ...

വൃശ്ചിക­മാസ­ത്തിലെ പ്രഭാ­ത­ത്തിൽ കത്തു­ന്ന കരി­യില­യുടെ മണം, അടു­ത്തിരി­ക്കുന്ന ആൾ വായി­ക്കു­മ്പോൾ പത്രം ഉട­യുന്ന ശബ്ദം, വെളി­ച്ചെണ്ണ ഒഴി­ച്ച ചക്ക­പ്പുഴു­ക്കി­ന്റെ രുചി എന്നി­വ ഭ്രാന്ത­മായി ഇഷ്ട­പ്പെ­ടു­ന്നു..

കല്യാ­ണ­ക്കു­റി­കൾ കാണു­മ്പൊഴേ തല­യ്ക്ക് ആരോ തല്ലി­യ­പോലാ ‘എന്ന് ബാബു നമ്പൂ­തിരി ശൈലി­യിൽ ഇട­യ്ക്കൊ­ക്കെ പറ­യുന്ന ഭാർയ, ‘അച്ഛൻ അമേ­രിക്കേ പോ.. കാശു­മാ­യി­ട്ടു വാ’ എന്ന് സസ്നേ­ഹം ഉപ­ദേശി­ക്കുന്ന എട്ടു­വയ­സു­കാ­രി പുത്രി, അങ്ങ­നെ­യൊ­ക്കെ പറ­യാൻ പ്രാക്ടീ­സെ­ടു­ക്കു­ന്ന ഒന്ന­ര­വയ­സു­കാ­രി മറ്റൊ­രു മകൾ.. കൊച്ചു കുടുംബം.

പുതിയ തല­മുറ­യിലെ ഇഷ്ട ഗാന­രച­യിതാ­വ് - വയ­ലാർ‍ ശരത്ത്.. -ആഴി­ത്തിര­തന്നിൽ വീണാ­ലും ഇട­റുന്നു­ണ്ടെ­ന്നാ­ലും സന്ധ്യേ നീ സുന്ദ­രി­യാ..’ - സിറ്റു­വേഷ­നു മാച്ചാ­യി ഇതു­പോലെ ഒന്നെ­ഴു­താൻ ശരത്തി­നെ­പോ­ലെ വേറെ ആരും ഇല്ല ഇപ്പോൾ....


വെബ്‌പേജ്

http://brijviharam.blogspot.com

kallupencil.blogspot.com